2009 മേയ് 14, വ്യാഴാഴ്‌ച
കണ്ണീര്‍പ്പാടം.......
വിടര്‍ന്ന മിഴികള്‍ക്കും
നിറഞ്ഞ പുഞ്ചിരിക്കും
തുള്ളിത്തുളുമ്പും ചലനത്തിനു-
മപ്പുറം നിശ്ചലമായ
ഒളിഞ്ഞു കിടക്കുന്ന പാടം
എന്‍ മനസ്സാകുന്ന പാടം..........
പാടം കിളക്കും കലപ്പയായ്
നീ എന്നില്‍ കിളക്കുന്നു
അതില്‍ വിളയും നെന്മണിയായ്
എന്‍ സ്വപ്നങ്ങളും...
സുര്യകിരണങ്ങള്‍ തന്‍ നോട്ടത്തില്‍
വരളുന്നോരെന്‍ മനം
കുളിര്‍പ്പിക്കും മഴയായ്
കണ്ണുനീര്‍ മുത്തുകള്‍ ഉതിരുന്നുവോ……
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
